രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയില്‍ ; പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ റാലി തടയുമെന്ന് സര്‍ക്കാര്‍

ട്രാക്ടര്‍ സമരവുമായി സംസ്ഥാനത്തേക്കെത്തുന്ന രാഹുല്‍ ഗാന്ധിക്കു മുന്നില്‍ ഉപാധികള്‍ വച്ച് ഹരിയാന സര്‍ക്കാര്‍
രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയില്‍ ; പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ റാലി തടയുമെന്ന് സര്‍ക്കാര്‍


ന്യൂഡല്‍ഹി :  കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന ട്രാക്ടര്‍ സമരം ഇന്ന് ഹരിയാനയില്‍. കഴിഞ്ഞദിവസം പഞ്ചാബില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായാണ് രാഹുല്‍ ഹരിയാനയിലേക്ക് എത്തുന്നത്. 

അതിനിടെ ട്രാക്ടര്‍ സമരവുമായി സംസ്ഥാനത്തേക്കെത്തുന്ന രാഹുല്‍ ഗാന്ധിക്കു മുന്നില്‍ ഉപാധികള്‍ വച്ച് ഹരിയാന സര്‍ക്കാര്‍. ഏതാനും പ്രവര്‍ത്തകരോടൊപ്പം എത്തുന്നതില്‍ കുഴപ്പമില്ലെന്നും വന്‍ ജനാവലിയുമായി എത്താനാണു നീക്കമെങ്കില്‍ അനുവദിക്കില്ലെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. 

പഞ്ചാബിലെ അധികാരം ഉപയോഗിച്ച് ഹരിയാനയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമമെങ്കില്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു ഹരിയാനയിലൂടെ നീങ്ങുന്ന റാലി 8നു ഡല്‍ഹിയിലെത്തും. ഹരിയാനയിലെ കുരുക്ഷേത്രയിലെ കര്‍ഷക സമ്മേളനത്തില്‍ രാഹുല്‍ പ്രസംഗിക്കും.

കോവിഡ് കാലത്ത് കര്‍ഷകര്‍ പ്രതിഷേധിക്കില്ലെന്നു കണക്കൂകൂട്ടിയാണ് കര്‍ഷക ബില്ലുകള്‍ സര്‍ക്കാര്‍ തിരക്കിട്ടു പാസാക്കിയതെന്നു പഞ്ചാബിലെ രണ്ടാം ദിന റാലിക്കിടെ രാഹുല്‍ പറഞ്ഞു. പൊതുവിതരണ സംവിധാനം, താങ്ങുവില എന്നിവയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനു പകരം അന്യായമായ ബില്ലുകളിലൂടെ കര്‍ഷകരെ ഇല്ലായ്മ ചെയ്യാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com