ബംഗലൂരു : നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽ ഒന്നര കിലോഗ്രാം സ്വർണക്കട്ടികൾ കെട്ടിവച്ച നിലയിൽ. കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിലാണ് സ്വർണക്കട്ടികൾ കണ്ടെത്തിയത്. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗർ പാട്ടീലാണ് (30) മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ