ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി വേണം, ​ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

എട്ട് പേജുള്ള കത്തിൽ എൻ വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ആണ് ജഗൻ മോഹൻ റെഡ്ഡി ഉന്നയിച്ചിരിക്കുന്നത്
ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി വേണം, ​ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ വി രമണയ്ക്കെതിരെ അസാധാരണ നടപടിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികൾക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ജസ്റ്റിസ് രമണയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജഗൻമോഹൻ റെഡ്ഡി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. 

എട്ട് പേജുള്ള കത്തിൽ എൻ വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ആണ് ജഗൻ മോഹൻ റെഡ്ഡി ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് രമണയും ആന്ധ്ര ഹൈക്കോടതിയും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്രാ ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും പരാതിപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും കത്തിൽ ആരോപണമുണ്ട്.

അടുത്ത വർഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എൻ വി രമണ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com