ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം; സിബിഐ സുപ്രീം കോടതിയില്‍

അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മ ആണ് സുപ്രീം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്.
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം; സിബിഐ സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് ആഴ്ചത്തേക്ക് നീട്ടിവെക്കണം എന്ന് സിബിഐ. അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മ ആണ് സുപ്രീം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ സമയം വേണമെന്നാണ് സിബിഐയുടെ ആവശ്യം.നാളെ ലാവ്‌ലിന്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇരിക്കെ ആണ് സി ബി ഐ അഭിഭാഷകന്‍ സുപ്രീം കോടതിക്ക് കത്ത് നല്‍കിയത്.

ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികള്‍ വെറുതെ വിട്ട കേസായതിനാല്‍, ഇനി കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് കൂടി കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവച്ച്, കൂടുതല്‍ സമയം നല്‍കണമെന്ന് കോടതിയില്‍ സിബിഐ അപേക്ഷ നല്‍കിയത് 

2017ല്‍ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്്. ഹൈക്കോടതി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com