'ഭക്ഷണം കഴിക്കാന്‍ ഇനി മാസ്‌ക് അഴിക്കേണ്ട'; സിബോടെയുളള മുഖാവരണം റെഡി!

സിബ് ഘടിപ്പിച്ച മാസ്‌ക് ധരിക്കുന്നവര്‍ക്ക് മുഖാവരണം അഴിക്കാതെ തന്നെ ഭക്ഷണം കഴിക്കാനുളള സൗകര്യമാണ് റെസ്‌റ്റോറന്റില്‍ ഒരുക്കിയത്
'ഭക്ഷണം കഴിക്കാന്‍ ഇനി മാസ്‌ക് അഴിക്കേണ്ട'; സിബോടെയുളള മുഖാവരണം റെഡി!

കൊല്‍ക്കത്ത: കോവിഡിന്റെ പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട കച്ചവടം തിരിച്ചുപിടിക്കാന്‍ നിരവധി മാര്‍ഗങ്ങളാണ് ബിസിനസുകാര്‍ പിന്തുടരുന്നത്. ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിച്ചും മറ്റ് ഓഫറുകള്‍ നല്‍കിയുമാണ് വീണ്ടും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. കൊല്‍ക്കത്തയില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് സിബ് ഘടിപ്പിച്ച മാസ്‌ക് നല്‍കി വ്യത്യസ്തമാകാന്‍ ശ്രമിക്കുകയാണ് ഒരു റെസ്റ്റോറന്റ്.

സിബ് ഘടിപ്പിച്ച മാസ്‌ക് ധരിക്കുന്നവര്‍ക്ക് മുഖാവരണം അഴിക്കാതെ തന്നെ ഭക്ഷണം കഴിക്കാനുളള സൗകര്യമാണ് റെസ്‌റ്റോറന്റില്‍ ഒരുക്കിയത്. ഒരേ സമയം സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം കൂടുതല്‍ പേരെ കടയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് റെസ്റ്റോറന്റിന്റെ വേറിട്ട പദ്ധതി. പ്രത്യേക ചാര്‍ജ് ഒന്നും ഈടാക്കാതെയാണ് മാസ്‌ക് നല്‍കുന്നതെന്ന് റെസ്റ്റോറന്റ് ഉടമ പറയുന്നു. എന്നാല്‍ ഇത് നിര്‍ബദ്ധമല്ല. ആവശ്യമുളളവര്‍ മാത്രം ഇത് തെരഞ്ഞെടുത്താല്‍ മതിയെന്നും റെസ്റ്റോറന്റ് ഉടമ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com