ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസർ, ഡോ വിജയലക്ഷ്മി ‌അന്തരിച്ചു 

സേനയുടെ മെഡിക്കൽ കോറിൽ ഗൈനക്കോളജിസ്റ്റായാണ് സേവനമനുഷ്ടിച്ചത്
ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസർ, ഡോ വിജയലക്ഷ്മി ‌അന്തരിച്ചു 

ബംഗളൂരു: റിട്ട. വിങ് കമാൻഡർ ഡോ. വിജയലക്ഷ്മി രമണൻ അന്തരിച്ചു. 96 വയസ്സായിരുന്നു. ഞായറാഴ്ച ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസർ ആണ് വിജയലക്ഷ്മി. സേനയുടെ മെഡിക്കൽ കോറിൽ ഗൈനക്കോളജിസ്റ്റായാണ് സേവനമനുഷ്ടിച്ചത്. 

തമിഴ്നാട് സ്വദേശിയായ വിജയലക്ഷ്മി 1955ലാണ് സേനയിൽ ചേർന്നത്. 1972ൽ വിങ് കമാൻഡർ റാങ്കിലേക്കുയർന്ന അവർ 1979ൽ വിരമിച്ചു. സേവന മികവ് കണക്കിലെടുത്ത് രാജ്യം വിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചു. 

സംഗീതജ്ഞയായിരുന്നു വിജയലക്ഷ്മിക്ക് ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ സേന പ്രത്യേക അനുമതി നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com