താമര മാസ്‌കുമായി മന്ത്രി പോളിങ് ബൂത്തില്‍; പെരുമാറ്റ ചട്ട ലംഘനം, ബിഹാറില്‍ വിവാദം

കൃഷിമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രേം കുമാറാണ് താമര ചിഹ്നം പതിച്ച മാസ്‌കുമായി പോളിങ് ബൂത്തില്‍ എത്തിയത്
താമര മാസ്‌കുമായി മന്ത്രി പോളിങ് ബൂത്തില്‍; പെരുമാറ്റ ചട്ട ലംഘനം, ബിഹാറില്‍ വിവാദം

പറ്റ്‌ന: ബിഹാറില്‍ ബിജെപി ചിഹ്നമായ താമര പ്രിന്റ്‌ചെയ്ത മാസ്‌കുമായി വോട്ടു ചെയ്യാനെത്തിയ മന്ത്രി വിവാദത്തില്‍. സംസ്ഥാന കൃഷിമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രേം കുമാറാണ് താമര ചിഹ്നം പതിച്ച മാസ്‌കുമായി പോളിങ് ബൂത്തില്‍ എത്തിയത്. 

ഗയയിലെ സ്ഥാനാര്‍ഥിയാണ് പ്രേം കുമാര്‍. ആറു തവണ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള മാസ്‌കില്‍ താമര പ്രിന്റ് ചെയ്താണ് ഇന്നു രാവിലെ പ്രേം കുമാര്‍ വോട്ടു ചെയ്യാനെത്തിയത്. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് പാര്‍ട്ടി ചിഹ്നങ്ങള്‍ പോളിങ് ബൂത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പ്രചാരണം വോട്ടിങ്ങിന് 36 മണിക്കൂര്‍ മുമ്പ് നിര്‍ത്തുകയും വേണം.

മന്ത്രിയുടെ പെരുമാറ്റ ചട്ട ലംഘനം തെരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ആര്‍ജെഡി ഇതിനകം അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com