ഗുജറാത്ത് ഉപമുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ്; മുങ്ങിയ പ്രതി പിടിയില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് പൊലീസ്

ഗുജറാത്ത് ഉപമുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ്; മുങ്ങിയ പ്രതി പിടിയില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് പൊലീസ്

രശ്മിന്‍ പട്ടേല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് വഡോദര എസ്പി സുധീര്‍ ദേശായി പറഞ്ഞു.

ഗാന്ധിനഗര്‍: ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് നേരെ ചെരുപ്പേറ്. ചൊവ്വാഴ്ച പത്ര സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത്. സ്ലിപ്പര്‍ എറിഞ്ഞതിന് ശേഷം രക്ഷപ്പെട്ട രശ്മിന്‍ പട്ടേല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

രശ്മിന്‍ പട്ടേല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് വഡോദര എസ്പി സുധീര്‍ ദേശായി പറഞ്ഞു. പുരലി ഗ്രാമത്തിലെ പബ്ലിക് റാലിയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് നടന്നത്. 

സംഭവത്തിന്റെ വീഡിയോ ഫൂട്ടേജുകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് എസ്പി വ്യക്തമാക്കി. വ്യാപകമായി നടത്തിയ തെരച്ചിലിന് ഒടുവില്‍ രശ്മിനെ കണ്ടെത്തുകയായിരുന്നു. 

ഉപമുഖ്യമന്ത്രിക്ക് നേരെ ചെരുപ്പെറിയാനുള്ള പദ്ധതി വിജയകരമായി നടപ്പാക്കിയെന്ന് രശ്മിന്‍ പറയുന്നത് മറ്റു ചിലര്‍ കേട്ടെന്നും ഇത് തങ്ങളെ അറിയിക്കുകയായിരുന്നു എന്നും എസ്പി കൂട്ടിച്ചേര്‍ത്തു. 

രശ്മിന്റെ പിടിച്ചെടുത്ത ഫോണില്‍ നിന്നും, അമിത് പാണ്ഡ്യ എന്നയാളോട് ഉപമുഖ്യമന്ത്രിക്ക് നേരെയുള്ള ചെരുപ്പേറ് ദൗത്യം പൂര്‍ത്തിയായെന്നും ആഘോഷിക്കണമെന്നും പറയുന്ന ഓഡിയോ ക്ലിപ്പ് കണ്ടെത്തിയെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന, കലാപമുണ്ടക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com