ഫ്രഞ്ച് പ്രസിഡന്റിന്റെ നൂറ് കണക്കിന് ചിത്രങ്ങള്‍  മുംബൈയിലെ തിരക്കുള്ള റോഡില്‍ (വീഡിയോ)

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ റോഡില്‍ പതിപ്പിച്ച നിലയില്‍
ഫ്രഞ്ച് പ്രസിഡന്റിന്റെ നൂറ് കണക്കിന് ചിത്രങ്ങള്‍  മുംബൈയിലെ തിരക്കുള്ള റോഡില്‍ (വീഡിയോ)

മുംബൈ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ റോഡില്‍ പതിപ്പിച്ച നിലയില്‍. മാക്രോണിന്റെ നൂറ് കണക്കിന് ചിത്രങ്ങള്‍ റോഡില്‍ പതിപ്പിച്ച നിലയിലുള്ള വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ മുംബൈ പൊലീസ് ചിത്രങ്ങള്‍ നീക്കം ചെയ്തു.

ദക്ഷിണ മുംബൈയിലെ ഭെണ്ടി ബസാറില്‍ റോഡിലാണ് മാക്രോണിന്റെ നൂറ് കണക്കിന് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഫ്രാന്‍സില്‍ കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് മാക്രോണിനെതിരെ മുസ്ലീം രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.

വിവരം അറിഞ്ഞ് ഉടനെ തന്നെ പോസ്റ്ററുകള്‍ നീക്കം ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com