കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം; തീവ്രവാദ ഭീഷണി നേരിടുന്ന ശ്രീനഗറില്‍ ഇനി സിആർപിഎഫിനെ നയിക്കുക വനിതാ ഐപിഎസ് ഓഫീസര്‍

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം; തീവ്രവാദ ഭീഷണി നേരിടുന്ന ശ്രീനഗറില്‍ ഇനി സിആർപിഎഫിനെ നയിക്കുക വനിതാ ഐപിഎസ് ഓഫീസര്‍
കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം; തീവ്രവാദ ഭീഷണി നേരിടുന്ന ശ്രീനഗറില്‍ ഇനി സിആർപിഎഫിനെ നയിക്കുക വനിതാ ഐപിഎസ് ഓഫീസര്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന ശ്രീനഗറില്‍ പൊലീസിനെ നയിക്കാന്‍ ഇനി വനിതാ ഓഫീസര്‍. കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തീവ്രവാദ ഭീഷണി നേരിടുന്ന മേഖലയില്‍ ഒരു വനിതാ ഐപിഎസ് ഓഫീസര്‍ സുപ്രധാന പദവിയില്‍ എത്തുന്നത്. 

സിആര്‍പിഎഫ് ശ്രീനഗര്‍ മേഖലാ ഐജിയായി ചാരു സിന്‍ഹയെയാണ് നിയമിച്ചത്. 1996ലെ തെലങ്കാന കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയാണ് ചാരു സിന്‍ഹ. 

അതേസമയം ഇതാദ്യമായല്ല ചാരു സിന്‍ഹ പ്രശ്‌ന ബാധിത മേഖലയില്‍ ചുമതലയേല്‍ക്കുന്നത്. നേരത്തെ നക്‌സല്‍ ഭീഷണി ഏറ്റവുമധികം നേരിട്ടിരുന്ന ബിഹാര്‍ മേഖലയിലെ സിആര്‍പിഎഫ് മേധാവിയായും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തില്‍ നിരവധി തവണ നക്‌സല്‍ വേട്ട സിആര്‍പിഎഫ് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. തിങ്കളാഴ്ചയാണ് അവരെ ശ്രീനഗര്‍ ഐജിയായി നിയമിച്ച് ഉത്തരവിറങ്ങിയത്. 

നിലവിലെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആനന്ദ് പ്രകാശ് മഹേശ്വരി 2005ല്‍ ശ്രീനഗര്‍ മേഖലയില്‍ ഐജിയായി പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഈ മേഖലയില്‍ ഒരിക്കലും ഐജി തലത്തില്‍ ഒരു വനിതാ ഓഫീസര്‍ ഉണ്ടായിട്ടില്ല. ഈ മേഖലയിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ സൈന്യവുമായി സഹകരിച്ചാണ് സിആര്‍പിഎഫിന്റെ പ്രവര്‍ത്തനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com