തുടര്‍ച്ചയായ ദിവസങ്ങളില്‍ പതിനായിരത്തോളം കോവിഡ് കേസുകള്‍, മരണം 113; ബംഗളൂരുവില്‍ രൂക്ഷം, മൂവായിരത്തിലധികം രോഗികള്‍ 

സംസ്ഥാനത്തെ മരണസംഘ്യ 5,950 ആയി
തുടര്‍ച്ചയായ ദിവസങ്ങളില്‍ പതിനായിരത്തോളം കോവിഡ് കേസുകള്‍, മരണം 113; ബംഗളൂരുവില്‍ രൂക്ഷം, മൂവായിരത്തിലധികം രോഗികള്‍ 

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 9,860 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗളൂരുവില്‍ മാത്രം 3,420 ആളുകള്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 3,61,341 ആയി. 

ഇന്നു മാത്രം കര്‍ണാടകയില്‍ 113 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മരണസംഘ്യ 5,950 ആയി. നിലവില്‍ 94,459 ആക്ടീവ് കേസുകളാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com