അത്യാസന്ന രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കിയില്ല; കാര്‍ ഡ്രൈവര്‍ക്ക് 11,000 രൂപ പിഴ

ആംബുന്‍സ് ഡ്രൈവര്‍ നിരവധി തവണ സൈറണ്‍ മുഴക്കിയെങ്കിലും വാഹനത്തിന് വഴിയൊരുക്കാന്‍ കാര്‍ ഡ്രൈവര്‍ തയ്യാറായില്ല
അത്യാസന്ന രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കിയില്ല; കാര്‍ ഡ്രൈവര്‍ക്ക് 11,000 രൂപ പിഴ

മൈസുരു: അത്യാസന്ന നിലയില്‍ രോഗിയെയും കൊണ്ട്  ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് വഴിയൊരുക്കാത്ത കാര്‍ ഡ്രൈവര്‍ക്ക് പതിനൊന്നായിരം രൂപ പിഴയിട്ട് പൊലീസ്. 85 വയസുകാരനായ ഹൃദ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിനാണ്  കാര്‍ ഡ്രൈവര്‍ വഴിയൊരുക്കാതിരുന്നത്. സമയത്തെത്തിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിക്കുകയും ചെയ്തു. മൈസൂരിലാണ് സംഭവം.

അടിയന്തരഘട്ടളിൽ  പോകുന്ന വാഹനങ്ങള്‍ക്ക് വഴിയൊരുക്കാത്തതിന് പതിനായിരം രൂപയും അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ആയിരം രൂപ പിഴയുമാണ് ചുമത്തിയത്. 

ആംബുലന്‍സ് ഡ്രൈവര്‍ നിരവധി തവണ സൈറണ്‍ മുഴക്കിയെങ്കിലും വാഹനത്തിന് വഴിയൊരുക്കാന്‍ കാര്‍ ഡ്രൈവര്‍ തയ്യാറായില്ല. പിന്നീട് ഡ്രൈവര്‍ റോഡിന് കുറുകെ കാറിടുകയും ചെയ്തു. ഇതിന്് പിന്നാലെ ആംബുലന്‍സില്‍ നിന്നിറങ്ങി ബന്ധുക്കള്‍ കാര്‍ ഡ്രൈവറോട് വഴിയൊരുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേള്‍ക്കാന്‍ തയ്യാറിയില്ല. ഇയാള്‍ 15 മിനിറ്റോളം ആംബുലന്‍സ് തടഞ്ഞിട്ടു. ആശുപത്രിയിലെത്തിച്ചപ്പോഴെക്കും രോഗി മരിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com