ആട്ടിന്‍കൂട്ടില്‍ ഭൂമിക്കടിയില്‍ രഹസ്യ അറ, 1350 കിലോ കഞ്ചാവ് പിടികൂടി; വന്‍ ലഹരി വേട്ട (വീഡിയോ )

1350 കിലോ കഞ്ചാവ് ബംഗളൂരു സിറ്റി പൊലീസ് പിടികൂടി
ആട്ടിന്‍കൂട്ടില്‍ ഭൂമിക്കടിയില്‍ രഹസ്യ അറ, 1350 കിലോ കഞ്ചാവ് പിടികൂടി; വന്‍ ലഹരി വേട്ട (വീഡിയോ )

ബംഗളൂരു: കര്‍ണാടകയില്‍ വന്‍ കഞ്ചാവ് വേട്ട.1350 കിലോ കഞ്ചാവ് ബംഗളൂരു സിറ്റി പൊലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആട്ടിന്‍കൂട്ടില്‍ രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു.

ബംഗളൂരു പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയുമധികം കഞ്ചാവ് കണ്ടെത്തിയത്. ആടു വളര്‍ത്തുകേന്ദ്രത്തില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഭൂമിക്കടിയില്‍ രഹസ്യ അറ തയ്യാറാക്കി ഇതിനകത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒഡിഷയില്‍ നിന്ന് അനധികൃതമായി കടത്തിയതായാണ് കഞ്ചാവ്. കലബുര്‍ഗി ജില്ലയിലെ ആടു വളര്‍ത്തുകേന്ദ്രത്തിലാണ് കഞ്ചാവ് നിയമവിരുദ്ധമായി സൂക്ഷിച്ചത്. ഭൂമിക്കടിയിലെ രഹസ്യഅറയില്‍ നിന്ന് കഞ്ചാവ് പുറത്തെടുക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com