റെയില്‍വേ ഗേറ്റ് തകര്‍ത്ത ലോറി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍. ലോറിയുടെ വരവു കണ്ട് ആളുകള്‍ ഓടി മാറിയതോടെയാണ് പലരും ജീവനോടെ രക്ഷപ്പെട്ടതെന്നു ദൃശ്യങ്ങളില്‍നിന്നു വ്യക്തം.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ രാജസ്ഥാനില്നിന്നുള്ളത് ആണെന്നാണ് വിവരം. ഗേറ്റ് അടച്ചിട്ട സമയത്ത് ട്രെയിന്‍ പോവാന്‍ കാത്തുനിന്ന വാഹനങ്ങളെയാണ് പാഞ്ഞുവന്ന ലോറി ഇടിച്ചു തെറിപ്പിച്ചത്.
കാത്തുനില്‍ക്കുകയായിരുന്ന പിക്കപ്പിനെ ഇടിച്ചുതെറിപ്പിച്ച ലോറി ട്രാക്കിന്റെ ഇപ്പുറം കടത്തി. ആ സമയത്ത് ട്രെയിന്‍ കടന്നുപോവാത്തതുകൊണ്ടു മാത്രം വന്‍ അപകടം ഒഴിവായി.
സാമൂഹ്യ മാധ്യമങ്ങളില്‍ ്പ്രചരിക്കുന്ന വിഡിയോ:
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ