മുഖംമൂടി ധരിച്ച് അക്രമി സംഘം, ടോള്‍ പ്ലാസ തല്ലിത്തകര്‍ത്തു; കൊള്ളസംഘമല്ലെന്ന് പൊലീസ് ( വീഡിയോ)

ടോള്‍ പ്ലാസയിലെ കമ്പ്യൂട്ടറുകള്‍, ക്ലാസ് ഷീല്‍ഡുകള്‍ തുടങ്ങിയവയെല്ലാം അക്രമികള്‍ നശിപ്പിച്ചു
മുഖംമൂടി ധരിച്ച് അക്രമി സംഘം, ടോള്‍ പ്ലാസ തല്ലിത്തകര്‍ത്തു; കൊള്ളസംഘമല്ലെന്ന് പൊലീസ് ( വീഡിയോ)

ഭോപ്പാല്‍ : മുഖംമൂടി ധരിച്ച അക്രമി സംഘം ടോള്‍ പ്ലാസ തല്ലിത്തകര്‍ത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ 35 ഓളം പേരടുന്ന സംഘമാണ് ആക്രമണം നടത്തിയത്. 

ഇന്‍ഡോര്‍-അഹമ്മദാബാദ് ദേശീയപാതയിലെ മേത്‌വാഡ ടോള്‍പ്ലാസയിലാണ് വെള്ളിയാഴ്ച രാത്രി 8.17 ഓടെ അക്രമം അരങ്ങേറിയത്. കല്ലും വടികളും ഉപയോഗിച്ചാണ് ഇവര്‍ അക്രമം നടത്തിയത്. 

ടോള്‍ പ്ലാസയിലെ കമ്പ്യൂട്ടറുകള്‍, ​ഗ്ലാസ് ഷീല്‍ഡുകള്‍ തുടങ്ങിയവയെല്ലാം അക്രമികള്‍ നശിപ്പിച്ചു. എന്നാല്‍ അക്രമത്തിന് പിന്നില്‍ കൊള്ളസംഘമല്ലെന്നാണ് പൊലീസിന്റെ നിഗമനം. 

ടോള്‍ പ്ലാസയില്‍ ഗ്രാമീണര്‍ക്ക് ഇളവ് വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ടോള്‍പ്ലാസ നടത്തിപ്പുകാര്‍ തള്ളി. ഇതിനെതിരെ കര്‍ണിസേന അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗ്രാമീണരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com