മൂന്ന് എയര്‍ ബെയ്‌സുകള്‍; നാല് ഹെലിപോര്‍ട്ടുകള്‍; മൂന്ന് വര്‍ഷത്തിനിടെ അതിര്‍ത്തിയില്‍ 13 സൈനിക താവളങ്ങള്‍ നിര്‍മ്മിച്ച് ചൈന, റിപ്പോര്‍ട്ട്

2017ലെ ദോക്‌ലാം സംഘര്‍ഷത്തിന് ശേഷം യാഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന 13 പുതിയ സൈനിക താവളങ്ങള്‍ നിര്‍മ്മിച്ചെന്ന് റിപ്പോര്‍ട്ട്.
ലഡാക്ക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികന്‍/ചിത്രം: പിടിഐ
ലഡാക്ക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികന്‍/ചിത്രം: പിടിഐ

ന്യൂഡല്‍ഹി: 2017ലെ ദോക്‌ലാം സംഘര്‍ഷത്തിന് ശേഷം യാഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന 13 പുതിയ സൈനിക താവളങ്ങള്‍ നിര്‍മ്മിച്ചെന്ന് റിപ്പോര്‍ട്ട്. നാല് ഹെല്‌പോര്‍ട്ടുകള്‍ ഉള്‍പ്പെടെയാണ് ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 

മൂന്ന് എയര്‍ ബേസുകളും അഞ്ച് സ്ഥിരം എയര്‍ ഡിഫന്‍സ് താവളങ്ങളും ചൈന നിര്‍മ്മിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ രഹസ്യാന്വേഷണ കണ്‍സള്‍ട്ടന്‍സിയായ സ്ട്രാറ്റ്‌ഫോര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. 

കിഴക്കന്‍ ലഡാക്കില്‍ ഈവര്‍ഷം മെയില്‍ നടന്ന സംഘര്‍ഷത്തിന് ശേഷമാണ് നാല് ഹെലി പോര്‍ട്ടുകളുടെ നിര്‍മ്മാണം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ലെ ദോക്‌ലാം സംഘര്‍ഷം ചൈനയുടെ സൈനിക രീതികളില്‍ മാറ്റം വരുത്തുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 

2016ല്‍ പ്രദേശത്ത് ചൈനയ്ക്ക് ഒരു ഹെലിപോര്‍ട്ടും ഒരു എയര്‍ ഡിഫന്‍സ് സൈറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു. 2019-2020 വര്‍ഷത്തിലാണ് നാല് എയര്‍ ബെയ്‌സുകളും നാല് എയര്‍ ഡിഫന്‍സ് സൈറ്റുകളും ചൈന നിര്‍മ്മിച്ചത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com