യുവതി കുളിക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്തുടര്‍ന്ന് യുവതിയും കൂട്ടുകാരും; അയല്‍വാസിയെ വീട്ടിലിട്ട് പിടിച്ചു

കുളിക്കുന്നതിനിടെ  34കാരന്‍ അയല്‍വാസിയുടെ വീഡിയോ ചിത്രീകരിച്ചതായി പരാതി
യുവതി കുളിക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്തുടര്‍ന്ന് യുവതിയും കൂട്ടുകാരും; അയല്‍വാസിയെ വീട്ടിലിട്ട് പിടിച്ചു

ബംഗളൂരു: കുളിക്കുന്നതിനിടെ  34കാരന്‍ അയല്‍വാസിയുടെ വീഡിയോ ചിത്രീകരിച്ചതായി പരാതി. ഇലക്ടോണിക്‌സ് ഷോറൂമിലെ ജീവനക്കാരനാണ് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇയാള്‍ അവിവാഹിതനാണ്. യുവതി സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ്.

രാവിലെ 10.30 ഓടെയാണ് യുവതി കുളിക്കാനായി കയറിയത്. ഇത് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. യുവതി ഇയാളെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ യുവതി സുഹൃത്തുക്കളുമൊത്ത് യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു. ഇക്കാര്യം നിഷേധിച്ച യുവാവ് മൊബൈല്‍ ഫോണ്‍ പരിശോധിക്കാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ റീ സൈക്കിള്‍ ബിന്നില്‍ വീഡിയോ കാണുകയായിരുന്നു. ഇയാളെ സുഹൃത്തുക്കള്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com