രാകുല്‍ പ്രീത് സിങ് എന്‍സിബിക്കു മുന്നില്‍, ദീപികയുടെ ചോദ്യം ചെയ്യല്‍ നാളെ

രാകുല്‍ പ്രീത് സിങ്ങിനെ ഇന്നു ചോദ്യം ചെയ്യും, ദീപിക നാളെ അന്വേഷണ ഏജന്‍സിക്കു മുന്നില്‍
രാകുല്‍ പ്രീത്
രാകുല്‍ പ്രീത്

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി രാകുല്‍ പ്രീത് സിങ്ങിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. നടി ദീപിക പാദുക്കോണിന്റെ മാനേജര്‍ കരിഷ്മ
പ്രകാശും അന്വേഷണ സംഘത്തിനു മുന്നിലെത്തി.

ഇന്നു ഹാജരാവുന്നതിന് രാകുല്‍ പ്രീത് സിങ്ങിനും ദീപിക പാദുക്കോണിനും എന്‍സിബി നോട്ടീസ് നല്‍കിയിരുന്നു. ദീപികയുടെ ചോദ്യം ചെയ്യല്‍ പിന്നീട് നാളത്തേക്കു മാറ്റുകയായിരുന്നു.

രാകുല്‍ പ്രീത് സിങ് എന്‍സിബി ഓഫിസില്‍ എത്തുന്നു/എഎന്‍ഐ
 

ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ദീപിക ഇന്നലെ തന്നെ ഗോവയില്‍നിന്നു മുംബൈയിലെത്തി. ഭര്‍ത്താവും നടുമായ രണ്‍വീര്‍ സിങ്ങിന് ഒപ്പമാണ് ദീപിക എത്തിയത്. 

ദീപിക, സാറാ അലി ഖാന്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍ എന്നിവര്‍ക്കാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഹാജരാവാന്‍ എന്‍സിബി നോട്ടീസ് നല്‍കിയിട്ടുള്ളത്. ശ്രദ്ധയും നാളെയാണ് ചോദ്യംചെയ്യലിനെത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com