കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തും; പൊലീസ് ചമഞ്ഞ് ഭീഷണി, പീഡിപ്പിച്ചത് നിരവധി യുവതികളെ, അറസ്റ്റ്

കാമുകനുമൊപ്പം പങ്കിട്ട സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി യുവതികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാന്‍പൂര്‍: കാമുകനുമൊപ്പം പങ്കിട്ട സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി യുവതികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാള്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലെ അസലാട്ട്ഗഞ്ച് വനത്തില്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കിട്ട യുവതികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 

കല്ലു യാദവ് എന്ന് വിളിക്കുന്ന പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ നിരവധി യുവതികളുടെ വീഡിയോകള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇയാളുടെ പക്കല്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. 

കാമുകന്‍മാരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകനെന്നോ പൊലീസ് എന്നൊ പറഞ്ഞ് യുവതികളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com