നിയന്ത്രണം ലംഘിച്ചും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനലക്ഷങ്ങള്‍ ; എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് 

സംസ്കാര ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കളും മാത്രമേ പ്രവേശനം ഉണ്ടാകൂ
നിയന്ത്രണം ലംഘിച്ചും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനലക്ഷങ്ങള്‍ ; എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് 

ചെന്നൈ : അന്തരിച്ച പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. നാദവിസ്മയം എസ്പിബിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ വന്‍ ജൂനക്കൂട്ടമാണ് എത്തിയത്. ഇതേത്തുടര്‍ന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിച്ച് ഭൗതികശരീരം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്കു മാറ്റി. ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ 11ന് സംസ്കാരം നടക്കും.  

സംസ്കാര ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കളും മാത്രമേ പ്രവേശനം ഉണ്ടാകൂ. ഇന്നലെ വൈകിട്ട് നാലുമണിയോടെ നുങ്കംപാക്കത്തെ വീട്ടിലെത്തിച്ച ഭൗതികശരീരത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആളുകള്‍ ഒഴുകിയെത്തി. വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് എട്ട് മണിയോടുകൂടി പൊതുദര്‍ശനം അവസാനിപ്പിച്ചു. ഭൗതികശരീരമുള്ള റെഡ് ഹില്‍സിലെ ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിച്ചു. സാധാരണ ജീവിതത്തിലേക്കു തിരികെ വരുമെന്ന പ്രതീക്ഷയുമായി 18 മണിക്കൂര്‍ രാജ്യം മുഴുവന്‍ ഒരേ മനസോടെ നടത്തിയ പ്രാര്‍ഥനകള്‍ വിഫലമാക്കി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com