'തെറ്റ് സമ്മതിക്കുന്നു, കീടങ്ങുകയാണ്, ദയവു ചെയ്ത് എന്നെ വെടിവയ്ക്കരുത്' ; കഴുത്തില്‍ പ്ലക്കാര്‍ഡുമായി ക്രിമിനല്‍ പൊലീസ് സ്റ്റേഷനില്‍

സംഭാല്‍ (യുപി): ''എനിക്കു പൊലീസിനെ പേടിയാണ്, ഞാന്‍ തെറ്റ് സമ്മതിക്കുന്നു, കീഴടങ്ങുന്നു, ദയവായി എന്നെ വെടിവയ്ക്കരുത്'' കഴുത്തില്‍ ഇങ്ങനെ എഴുതിയ ബോര്‍ഡ് തൂക്കിയാണ് നയീം പൊലീസ് സ്റ്റേഷനിലേക്കു കയറിച്ചെന്നത്. 

ഉത്തര്‍പ്രദേശിലെ നഖാസ പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ചയാണ് കഴുത്തില്‍ ബോര്‍ഡുമായി നയീം കയറിയച്ചെന്നത്. 15,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്, നയീമിന്റെ തലയ്ക്ക്. ഗൂണ്ടാനിയമപ്രകാരമാണ് പൊലീസ് നയീമിനെതിരെ കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റുമുട്ടല്‍കൊലകള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ്, കീഴടങ്ങലിന് നയീം വ്യത്യസ്തമായ മാര്‍ഗം തെരഞ്ഞെടുത്തത്.

ഇത് ആദ്യമായല്ല, ദയ അഭ്യര്‍ഥിച്ചുകൊണ്ടുള്ള ബോര്‍ഡുമായി ഗൂണ്ടകള്‍ കീഴടങ്ങുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ അംറോഹയിലും കാണ്‍പുരിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. 

വെടിവയ്പുണ്ടാവില്ല എന്ന് ഉറപ്പാക്കാന്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെയും കൂട്ടി കീഴടങ്ങാന്‍ എത്തിയ ഗൂണ്ടകള്‍ ഉണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com