ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി; ആര്‍എല്‍എസ്പിയും മുന്നണി വിട്ടു; എന്‍ഡിഎയിലേക്കില്ല, ബിഎസ്പിക്കൊപ്പം മൂന്നാംമുന്നണി

ബിഹാര്‍ നിയസമഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം വിട്ടതായി മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വഹയുടെ ആര്‍എല്‍എസ്പി.
ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി; ആര്‍എല്‍എസ്പിയും മുന്നണി വിട്ടു; എന്‍ഡിഎയിലേക്കില്ല, ബിഎസ്പിക്കൊപ്പം മൂന്നാംമുന്നണി

പട്‌ന: ബിഹാര്‍ നിയസമഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം വിട്ടതായി മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വഹയുടെ ആര്‍എല്‍എസ്പി. എന്‍ഡിഎയിലേക്ക് പോകില്ലെന്നും പകരം മൂന്നാം മുന്നണി രൂപീകരിച്ച് മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് ഉപേന്ദ്ര കുശ്വഹ പറഞ്ഞു. മായാവതിയുടെ ബിഎസ്പി, ജന്‍വാദി പാര്‍ട്ടി എന്നിവയുമായി ചേര്‍ന്നാണ് രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി സഖ്യമുണ്ടാക്കിയിരിക്കുന്നത്. 

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നിതിലും സീറ്റ് വിഭജനത്തിലും അസംപ്തൃപ്തി രേഖപ്പെടുത്തിയാണ് ആര്‍എല്‍എസ്പി മഹാസഖ്യം വിടുന്നത്. എന്‍ഡിഎ സഖ്യത്തിനൊപ്പം ചേരാനായി കുശ്വഹ ബിജെപി നേതൃത്വുവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് വിജയംകണ്ടില്ല. 

2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍എല്‍എസ്പി എന്‍ഡിഎ സഖ്യത്തിനൊപ്പമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കുശ്വഹ സഖ്യം ഉപേക്ഷിക്കുകയായിരുന്നു. 

മഹാസഖ്യത്തില്‍ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ആര്‍എല്‍എസ്പി. നേരത്തെ, തേജസ്വി യാദവിനോട് കലഹിച്ച് മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com