'അച്ഛൻ പോകണ്ട, മോദി പറഞ്ഞിട്ടുണ്ട് പുറത്തിറങ്ങരുതെന്ന്'- കുട്ടിയുടെ വീഡിയോ വൈറൽ

'അച്ഛൻ പോകണ്ട, മോദി പറഞ്ഞിട്ടുണ്ട് പുറത്തിറങ്ങരുതെന്ന്'- കുട്ടിയുടെ വീഡിയോ വൈറൽ
'അച്ഛൻ പോകണ്ട, മോദി പറഞ്ഞിട്ടുണ്ട് പുറത്തിറങ്ങരുതെന്ന്'- കുട്ടിയുടെ വീഡിയോ വൈറൽ

ഇറ്റാന​ഗർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്കഡൗണിലായിട്ട് ഒരാഴ്ച പിന്നിട്ട് കഴിഞ്ഞു. ലോക്ക്ഡൗൺ കാലത്തു വീട്ടിലിരിക്കാതെ പുറത്തു പോയാൽ എങ്ങനെ തടയണമെന്ന് വിശദീകരിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പങ്കുവച്ച വീഡിയോ ട്വിറ്ററിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. 

ജോലിക് പുറത്തേക്കിറങ്ങാൻ പോകുന്ന അച്ഛനെ തടയുന്ന കുഞ്ഞിനെയാണ് വിഡിയോയിൽ കാണുന്നത്. പ്രധാനമന്ത്രി വീടിനു പുറത്ത് ഇറങ്ങരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതും പറഞ്ഞ് വാതിലടക്കുകയാണ് കുട്ടി. 

ഈ കുട്ടിയേക്കാൾ ലോക്ക്ഡൗൺ എന്തിനെന്നു മനസിലാക്കിയ ആരും ഉണ്ടാവില്ലെന്ന തലക്കെട്ടോടെയാണ് പേമ ഖണ്ഡു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com