ഇന്ന് മദ്യഷോപ്പുകള്‍ തുറക്കും; വാങ്ങാന്‍ ആളുകള്‍ തടിച്ചുകൂടി; പൊലീസെത്തി പിരിച്ചുവിട്ടു; ഏപ്രില്‍ ഫൂള്‍

മദ്യശാലകള്‍ തുറക്കുമെന്ന വ്യാജപ്രചാരണത്തില്‍ വീണ് നിരവധി പേരാണ് കടയ്ക്ക് മുന്നില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടിയത്
ഇന്ന് മദ്യഷോപ്പുകള്‍ തുറക്കും; വാങ്ങാന്‍ ആളുകള്‍ തടിച്ചുകൂടി; പൊലീസെത്തി പിരിച്ചുവിട്ടു; ഏപ്രില്‍ ഫൂള്‍

ബംഗളൂരു:  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത് മദ്യാസക്തിയുള്ളവരാണ്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് നിരവധി പേരാണ് ഇതിനകം ജീവനൊടുക്കിയത്. മദ്യം കിട്ടാനുണ്ടെന്നറിഞ്ഞാല്‍ എന്തുവഴിയും സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് ഇക്കൂട്ടര്‍. ഇതിന്റെ ഉത്തമോദാഹരണമാണ് കര്‍ണാടകയിലെ സംഭവം.

ബുധനാഴ്ച ഒരു ദിവസം  മാത്രം മദ്യശാലകള്‍ തുറക്കുമെന്ന വ്യാജപ്രചാരണത്തില്‍ വീണ് നിരവധി പേരാണ് കടയ്ക്ക് മുന്നില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടിയത്. ഇന്ന് ലോകവിഡ്ഢി ദിനമായ ഏപ്രില്‍ ഒന്നാണെന്ന് പോലും ആലോചിക്കാതെയാണ് ആളുകള്‍ കടയ്ക്ക് മുന്നിലെത്തിയത്. 

അച്ചടക്കം ലംഘിച്ചാണ് അവര്‍ ക്യൂവില്‍ നിന്നതെങ്കിലും സാമുഹിക അകലം പാലിക്കുന്നുണ്ടായിരുന്നില്ല. സ്ത്രീകളും മുതിര്‍ന്നവരും യുവാക്കളും ഉള്‍പ്പടെ മദ്യം വാങ്ങാന്‍ എത്തിയിരുന്നു. ആളുകള്‍ ക്യൂനില്‍ക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ചിലര്‍ സര്‍ക്കാരിനെ തെറിവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഒടുവില്‍ പൊലീസ് എത്തിയാണ് ഇവരെ മടക്കി അയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com