കോവിഡ് 19 വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാഅത്ത്; തര്‍ക്കം രൂക്ഷമായി; യുവാവ് വെടിയേറ്റു മരിച്ചു

വെടിയുതിര്‍ത്തയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു
കോവിഡ് 19 വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാഅത്ത്; തര്‍ക്കം രൂക്ഷമായി; യുവാവ് വെടിയേറ്റു മരിച്ചു

ലഖ്‌നൗ: രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാഅത്താണെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയുതിര്‍ത്തയാളെ പൊലീസ് അറസ്റ്റുചെയ്തു. 

ഞായറാഴ്ച രാവിലെ പ്രദേശത്തെ ഒരു ചായക്കടയില്‍ എത്തിയ രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊറോണയെക്കുറിച്ചുള്ള ചര്‍ച്ച പിന്നീട് വാക്കേറ്റത്തിലെത്തുകയായിരുന്നു. ഇതിനിടെ കൊല്ലപ്പെട്ടയാള്‍ കൊറോണ വൈറസ് വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാഅത്താണെന്ന് കുറ്റപ്പെടുത്തി. തൊട്ടുപിന്നാലെയാണ് പ്രതി ഇയാള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com