രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,557 ആയി; 505 പുതിയ കേസുകള്‍; മരണം 83

കഴിഞ്ഞ 24 മണിക്കൂറിനിടെ 505 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,557 ആയി; 505 പുതിയ കേസുകള്‍; മരണം 83


ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 3,577 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 83 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇതുവരെ 275 പേര്‍ രോഗമുക്തി നേടി.ശനിയാഴ്ച മുതല്‍ 11 മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തൊട്ടാകെയുള്ള 274 ജില്ലകളില്‍ കുറഞ്ഞത് ഒരു കോവിഡ് പോസിറ്റീവ് കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.   
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രേരാഗബാധിതരുടെ എണ്ണം 690 ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 19 പേര്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 503 ആയി. ഇതില്‍ 320 പേര്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

ഇന്ത്യയില്‍ കൊറോണ കേസുകള്‍ ഇരട്ടിയാകുന്നതിനുള്ള നിരക്ക് നിലവില്‍ 4.1 ദിവസമാണ്. എന്നാല്‍ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസുകള്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഇത്  7.4 ദിവസമാകുമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com