തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 69 പേര്‍ക്ക്; കേസുകള്‍ 690 ആയി 

തമിഴ്‌നാട്ടില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 69 പേര്‍ക്ക്; കേസുകള്‍ 690 ആയി 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 63 പേരും നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ ആകെ കേസുകളുടെ എണ്ണം 690 ആയി. 

19 പേര്‍ക്ക് രോഗമുക്തരായി. സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പരിശോധനകളുടെ എണ്ണത്തെ സംബന്ധിച്ച് ചില ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കേസുകളുടെ കാര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട് പരമാവധി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഇന്ന് നെഗറ്റീവായ ഒരാള്‍ക്ക് നാളെ പരിശോധിക്കുമ്പോള്‍ പോസിറ്റീവാകാം. സാമൂഹിക അകലം പാലിക്കുക എന്നതാണ് പ്രധാനം. കാരണം വൈറസ് വ്യാപിക്കുന്നത് തടയാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണത്  അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com