ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് മൂത്രം നിറച്ച കുപ്പികള്‍ വലിച്ചെറിഞ്ഞു; കേസ് 

ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് മൂത്രം നിറച്ച കുപ്പി പുറത്തേയ്ക്ക് എറിഞ്ഞതായി പരാതി
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് മൂത്രം നിറച്ച കുപ്പികള്‍ വലിച്ചെറിഞ്ഞു; കേസ് 

ന്യൂഡല്‍ഹി: ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് മൂത്രം നിറച്ച കുപ്പി പുറത്തേയ്ക്ക് എറിഞ്ഞതായി പരാതി. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസ് മറ്റുളളവരിലേക്ക് പകരുക എന്ന ദുരുദ്ദേശത്തോടെയുളള പ്രവൃത്തിയാണിതെന്ന്് സംശയിക്കുന്നതായി എഫ്‌ഐആറില്‍ പറയുന്നു.

ഡല്‍ഹി ദ്വാരകയിലാണ് സംഭവം. ക്വാറന്റൈന്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഡല്‍ഹി ജീവനക്കാരനാണ് പരാതി നല്‍കിയത്.  ക്വാറന്റൈന്‍ സെന്ററില്‍ നിരീക്ഷണത്തിനായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് വിവരം അറിയിച്ചതെന്ന്് ഡല്‍ഹി അര്‍ബന്‍ ഷെല്‍റ്റര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡ് ജീവനക്കാരന്റെ പരാതിയില്‍ പറയുന്നു. 

രാവിലെ ആറുമണിക്ക് ദ്വാരകയിലുളള 16 ബി ഫഌറ്റിന് മുന്‍പിലുളള സുരക്ഷാ ഉദ്യോഗസ്ഥനാണ് വിവരം അറിയിച്ചത്. ക്വാറന്റൈന്‍ സെന്ററില്‍ നിന്ന്് പുറത്തേയ്ക്ക് എറിഞ്ഞ നിലയില്‍ നിരത്തില്‍ രണ്ട് കുപ്പികള്‍ ശ്രദ്ധയില്‍പ്പെട്ടു. കുപ്പികള്‍  മൂത്രം നിറച്ച നിലയിലായിരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന ആരോ എറിഞ്ഞതാണെന്ന് സംശയിക്കുന്നു' -എഫ്‌ഐആറില്‍ പറയുന്നു.  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com