സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ; 75,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചേക്കും

ഇന്ധന സെസില്‍ നിന്നും ബജറ്റിന്റെ ഒരു വിഹിതത്തില്‍ നിന്നും ഇതിനുള്ള ഫണ്ട് കണ്ടെത്താമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്
സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ; 75,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കൊറോണ അടച്ചുപൂട്ടലിനെ തുടര്‍ന്ന് നിശ്ചലമായ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 50,000 മുതല്‍ 75,000 കോടി വരെയുള്ള ഉത്തേജക പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  വ്യവസായങ്ങളെ പ്രത്യേകിച്ച് തൊഴില്‍ നഷ്ടത്തിന് ഏറെ സാധ്യതയുള്ള ചെറുകിട ഇടത്തരം യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. 

ഇന്ധന സെസില്‍ നിന്നും ബജറ്റിന്റെ ഒരു വിഹിതത്തില്‍ നിന്നും ഇതിനുള്ള ഫണ്ട് കണ്ടെത്താമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വ്യവസായിക യൂണിറ്റുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പണം ലഭ്യമാക്കും. പ്രത്യേകിച്ചും മൈക്രോ, ചെറുകിടഇടത്തരം യൂണിറ്റുകള്‍ക്ക് ഉടനടി പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ കണക്കാക്കി വേഗത്തില്‍ പണം നല്‍കുകയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ നിശ്ചലമായ സമ്പദ് വ്യവസ്ഥ ചലിപ്പിക്കാനാകുമെന്നും വിലയിരുത്തുന്നു.

കൂടാതെ പ്രതിസന്ധിയിലായ മറ്റു വ്യവസായ മേഖലകള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇതിലൂടെ സഹായം ലഭ്യമാക്കും. ഉത്തേജക ഫണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ രോഗബാധയ്ക്ക് മുമ്പുതന്നെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരുന്നു. ആദ്യമേ പ്രതിസന്ധിയിലായ പല മേഖലകള്‍ക്കും കൊറോണ കൂടി എത്തിയതോടെ കനത്ത നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 

ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച പ്രവചിച്ചിരുന്നത്. 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ അനുമാനമാണിത്. ഇതിനിടയിലാണ് കൊറോണ മഹമാരിയും ലോക്ക്ഡൗണും എത്തിയിരിക്കുന്നത്. ഇന്ത്യക്ക് 202021 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനം വളര്‍ച്ച മാത്രമാണ് ഫിച്ച് കണക്കാക്കിയിരിക്കുന്നത്. മുപ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com