ഗള്‍ഫിലുള്ള 90 ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

പ്രവാസി ലീഗല്‍ സെല്ലാണ് സുപ്രീം കോടതിയിയെ സമീപിച്ചത്.
ഗള്‍ഫിലുള്ള 90 ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഗള്‍ഫിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രവാസി ലീഗല്‍ സെല്ലാണ് സുപ്രീം കോടതിയിയെ സമീപിച്ചത്.

90 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ഇവരെ അടിയന്തരമായി തിരിച്ചെത്തിക്കുയോ ഇവര്‍ക്ക് ആവശ്യമായ സുരക്ഷയും പരിചരണം ഉറപ്പാക്കണമെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. പലരും ഇപ്പോഴും ലേബര്‍ ക്യംാപുകളിലാണുള്ളത്. അതില്‍ പലര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അടിയന്തരമായി കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.

പരിശോധനയും മരുന്നും പലര്‍ക്കും ലഭിക്കുന്നില്ല. ഭക്ഷണവും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇവരെ മടക്കിയെത്തിക്കാന്‍ സുപ്രീം കോടതി വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. നേരത്തെ  പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫ് രാഷ്ട്രത്തലവന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഇത്രയധികം ആളുകെ നാട്ടിലെത്തിക്കുക സാധ്യമല്ലെന്ന നിലപാടാണ് വിദേശകാര്യമന്ത്രാലയത്തിന്റെത്. ലക്ഷക്കണക്കിന് ആളുകള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമായ ക്വാറന്റൈന്‍ സൗകര്യം ഒരുക്കുക ബുദ്ധിമുട്ടാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ മെയ് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com