ലോക്ക്ഡൗണിനിടെ ഡെലിവറി ബോയ്‌സ് ചമഞ്ഞ് ഇരുതലമൂരി കടത്ത്; രണ്ടു പേര്‍ പിടിയില്‍ 

ലോക്ക്ഡൗണിനിടെ, ഓണ്‍ലൈന്‍ സേവനത്തിന്റെ മറവില്‍ പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
ലോക്ക്ഡൗണിനിടെ ഡെലിവറി ബോയ്‌സ് ചമഞ്ഞ് ഇരുതലമൂരി കടത്ത്; രണ്ടു പേര്‍ പിടിയില്‍ 

ബംഗളൂരു: ലോക്ക്ഡൗണിനിടെ, ഓണ്‍ലൈന്‍ സേവനത്തിന്റെ മറവില്‍ പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ബോയ്‌സ് എന്ന വ്യാജേന, ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റിലായത്.

കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം. കഗലിപുര റേഞ്ച് ഫോറസ്റ്റ് ഓഫീസറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് തുടരന്വേഷണം ആരംഭിച്ചു.

മൊഹമ്മദ് റിസ് വാന്‍, അസര്‍ഖാന്‍ എന്നിവരെയാണ് പിടികൂടിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇരുതലമൂരിക്ക് ഔഷധ ഗുണം ഉണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇതിന്റെ കടത്ത് വ്യാപകമായി നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com