സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതം, ചെറുകിട വ്യവസായക്കാർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: സോണിയ ​ഗാന്ധി 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്
സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതം, ചെറുകിട വ്യവസായക്കാർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: സോണിയ ​ഗാന്ധി 

ന്യൂഡല്‍ഹി: രാജ്യം കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോൾ കോവിഡ് പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകുന്നതിനൊപ്പം സാമ്പത്തിക രംഗത്തെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന മുന്നറിയിപ്പുമായി കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 

ചെറുകിട - ഇടത്തരം വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം.  ഈ മേഖല്ക്കുവേണ്ടി സര്‍ക്കാര്‍ ഒരു ലക്ഷം കോടിയുടെ തൊഴില്‍ സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കണം. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള ബാങ്കുകളുടെ സമീപനത്തില്‍ പ്രതിഫലിക്കണമെന്നും വായ്പകളുടെ മോറട്ടോറിയത്തിന്റെ ആനുകൂല്യം ചെറുകിട - ഇടത്തരം വ്യവസായമേഖലയ്ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.  

സാമ്പത്തിക രംഗത്തെ ആശങ്കകള്‍ അവഗണിച്ചാൽ സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതം ഉണ്ടാകുമെന്നും സോണിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com