കോടതിയലക്ഷ്യ നിയമം ഭരണഘടനയ്ക്ക് എതിര്; റദ്ദാക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി

കോടതിയലക്ഷ്യ നിയമം ഭരണഘടനയ്ക്ക് എതിര്; റദ്ദാക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി
കോടതിയലക്ഷ്യ നിയമം ഭരണഘടനയ്ക്ക് എതിര്; റദ്ദാക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് നിയമമെന്ന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ മന്ത്രി അരുണ്‍ ഷൂറി എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

1971ല്‍ നിര്‍മിക്കപ്പെട്ട നിയമം ഭരണഘടനാ വിരുദ്ധവും അതിന്റെ അടിസ്ഥാന ഘടനയ്ക്ക് എതിരുമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. നിയമത്തിലെ ഏതാനും വകുപ്പുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കോടതിയെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ അഭിപ്രായ പ്രകടനത്തിന് നിബന്ധന വയ്ക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രശാന്ത് ഭൂഷനെതിരെ സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുത്തതിന് പിന്നാലെയാണ്, ഹര്‍ജി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com