ഓക്‌സ്ഫഡ്‌ വാക്സിൻ ഇന്ത്യയിലും പരീക്ഷിക്കും; മനുഷ്യരിൽ രണ്ടും മൂന്നും ഘട്ട ട്രയൽ നടത്താൻ അനുമതി

വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനു സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് അനുമതി ലഭിച്ചു
ഓക്‌സ്ഫഡ്‌ വാക്സിൻ ഇന്ത്യയിലും പരീക്ഷിക്കും; മനുഷ്യരിൽ രണ്ടും മൂന്നും ഘട്ട ട്രയൽ നടത്താൻ അനുമതി

ന്യൂഡൽഹി: ഓക്‌സ്ഫഡ്‌ സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനു സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് അനുമതി ലഭിച്ചു.  ഓക്‌സ്ഫഡ്‌ സർവകലാശാലയിൽ നടന്ന പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടത്തിലെ ഫലം വിശകലനം ചെയ്തശേഷമാണ് രാജ്യത്തും മനുഷ്യരിൽ പരീക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഡ്ര​​ഗ്​ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് രാജ്യത്ത് കോവിഡ് വാക്സിൻ പരീക്ഷണം പുതിയ ഘട്ടത്തിലേക്ക് കടക്കാൻ അനുമതി നൽകിയത്.

കോവിഷീൽഡ് എന്ന കൊറോണ വൈറസ് വാക്സിൻ അസ്ട്രാസെനെക്കയും ഓക്‌സ്ഫഡ്‌ സർവകലാശാലയും സംയുക്തമായാണ് നിർമിക്കുന്നത്. ആരോ​ഗ്യമുള്ള ഇന്ത്യക്കാരിൽ കൃത്യമായ മുൻകരുതലും സുരക്ഷയും ഉറപ്പാക്കി പരീക്ഷണം അനുവദിച്ചിരിക്കുകയാണ് അധികൃതർ. പരീക്ഷണത്തിന് സന്നദ്ധരാകുന്ന ഓരോരുത്തരിലും നാല് ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ട് ഡോസാണ് നൽകുക. ഇതിനുശേഷം കൃത്യമായ ഇടവേളകളിൽ ഇവരുടെ ആരോ​ഗ്യവും രോ​ഗപ്രതിരോധശേഷിയും വിലയിരുത്തും.

നിലവിൽ ബ്രിട്ടനിൽ ഓക്‌സ്ഫഡ്‌ വാക്സിന്റെ ഫേസ് 2, 3 ക്ലിനിക്കൽ ട്രയലുകൾ നടക്കുകയാണ്. ബ്രസീലിൽ മൂന്നാം ഘട്ടവും ദക്ഷിണാഫ്രിക്കയിൽ ഒന്നും രണ്ടും ഘട്ടവും മുന്നേറുന്നു. ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിൽ നിന്നുള്ള 1,600ആളുകൾ പരീക്ഷണത്തിന്റെ ഭാ​ഗമാകുമെന്നാണ് റിപ്പോർട്ടുകൾ. 18 വയസ്സിന് മുകളിലുള്ളവരിലാണ് വാക്സിൻ പരീക്ഷണം നടത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com