സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നു; ഭര്‍ത്താവിനെതിരെ പരാതിയുമായി 43കാരി

സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍ത്തവ് സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി 43കാരി
സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നു; ഭര്‍ത്താവിനെതിരെ പരാതിയുമായി 43കാരി

അഹമ്മദബാദ്: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍ത്തവ് സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി 43കാരി. അഹമ്മദാബാദ് സ്വദേശിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

50 പവന്‍ സ്വര്‍ണ്ണം നല്‍കിയാണ് യുവതിയെ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചത്. വിവാഹത്തിന് മുമ്പ് ഭര്‍ത്താവിന് എംബിഎ ബിരുദമുണ്ടെന്നും ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ ഉണ്ടെന്നും പറഞ്ഞിരുന്നതായും യുവതി പറയുന്നു. എന്നാല്‍ വിവാഹശേഷം ഇത് വ്യാജമാണെന്ന് തെളിഞ്ഞു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം കുടുംബം കാറും കൂടുതല്‍ സ്ത്രീധനവും ആവശ്യപ്പെടാന്‍ തുടങ്ങിയെന്ന് യുവതി പരാതിയില്‍ പറയുന്നു. വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെടാന്‍ താന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ ഭര്‍ത്താവ് ഉപദ്രവിച്ചെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2005ല്‍ ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു.

ഭര്‍ത്താവിന്റെ ബിസിനസ്സ് ശരിയായി നടക്കാത്തതിനാല്‍ വായ്പയെടുത്ത് ഒരു ട്രാവല്‍ ഏജന്‍സി ആരംഭിച്ചു.
ഈ സമയത്ത് അയാള്‍ മദ്യപാനത്തിലും ചൂതാട്ടത്തിലും ഏര്‍പ്പെട്ടു എന്ന് യുവതി പറയുന്നു.  ലോക്ക് ഡൗണിന് ശേഷം തന്റെ വീട്ടുകാരുടെ ബിസിനസ്സ് മോശമായതിനാല്‍ സ്വര്‍ണ്ണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ആണ് അമ്മായിമ്മ തന്നോട് വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com