രാഷ്ട്രീയത്തില്‍ എതിരാളികള്‍; സിവില്‍ സര്‍വീസില്‍ രാഹുല്‍ മോദിക്ക് റാങ്ക്

യുപിഎസ് സി പരീക്ഷയില്‍ രാഹുല്‍മോദിക്ക് നാന്നൂറ്റി ഇരുപതാം റാങ്ക്‌
രാഷ്ട്രീയത്തില്‍ എതിരാളികള്‍; സിവില്‍ സര്‍വീസില്‍ രാഹുല്‍ മോദിക്ക് റാങ്ക്

ന്യൂഡല്‍ഹി: 2019ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത് ഇന്നാണ്. എന്നാല്‍ പട്ടികയിലെ 420ാം റാങ്കുകാരന്റെ പേരാണ്  ഏറെ ശ്രദ്ധേയമായിരിക്കുന്നത്. രാഹുല്‍മോദിയെന്നാണ് ഇയാളുടെ പേര്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എതിരാളികളായ കോണ്‍ഗ്രസില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പേരുകള്‍ ചേര്‍ന്ന രാഹുല്‍ മോദിയാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. രാഷ്ട്രീയ എതിരാളികളുടെ പേരുകള്‍ ചേര്‍ന്നുള്ള ഉദ്യോഗാര്‍ഥിയുടെ പേര് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതിനെ യാദൃശ്ചികമായാണ് നോക്കികാണുന്നത്. പേരിന്റെ വൈവിധ്യം കൊണ്ട് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം  ഈ വാര്‍ത്ത സജീവമായി ചര്‍ച്ചയായിരിക്കുയാണ്.

യുപിഎസ് സി പരീക്ഷയില്‍ പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. സ്ത്രീകളില്‍ പ്രതിഭാ വര്‍മ്മയാണ് മുന്‍പന്തിയില്‍. ഇത്തവണ 829 ഉദ്യോഗാര്‍ത്ഥികള്‍ വിവിധ സര്‍വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായും യുപിഎസ്‌സി അറിയിച്ചു.യുപിഎസ്‌സി യുടെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് എന്നിങ്ങനെ 20ലധികം സര്‍വീസുകളിലേക്കാണ് യുപിഎസ്‌സി വര്‍ഷംതോറും പരീക്ഷ നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com