പിഎഫ് തുക നല്‍കിയില്ല; ബോസിന്റെയും ഭാര്യയുടെ പേരില്‍ സെക്‌സ് ടോയ്‌സ്‌ ഓര്‍ഡര്‍ ചെയ്ത് ജീവനക്കാരന്റെ പ്രതികാരം; കേസെടുത്ത് പൊലീസ്

ഡേറ്റിംഗ് വെബ്‌സൈറ്റുകളില്‍ തന്റെയും ഭാര്യയുടെയും മൊബൈല്‍ നമ്പറുകള്‍ പോസ്റ്റ് ചെയ്യുകയും സെക്‌സ് ടോയ്‌സുകള്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു 
പിഎഫ് തുക നല്‍കിയില്ല; ബോസിന്റെയും ഭാര്യയുടെ പേരില്‍ സെക്‌സ് ടോയ്‌സ്‌ ഓര്‍ഡര്‍ ചെയ്ത് ജീവനക്കാരന്റെ പ്രതികാരം; കേസെടുത്ത് പൊലീസ്

ബംഗളൂരു: പിഎഫ് തുക അനുവദിക്കാത്തതിനെ തുടര്‍ന്ന് തൊഴിലുടമയുടെയും ഭാര്യയുടെയും പേരില്‍ സെക്‌സ് ടോയ്‌സുകള്‍ ഓര്‍ഡര്‍ ചെയ്ത് ജീവനക്കാരന്റെ പ്രതികാരം. ഇതിന് പിന്നാലെ ഡേറ്റിംഗ് ആപ്പുകളില്‍ അവരുടെ മൊബൈല്‍ നമ്പറുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ തൊഴിലുടമ പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ബംഗളൂരുവിലാണ് സംഭവം.

കോഫി ട്രേഡിംഗ് സ്ഥാപനത്തില്‍ കളക്ഷന്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ഹരിപ്രസാദ് ജോഷിയാണ് ഉടമയ്‌ക്കെതിരെ ഇത്തരം പ്രതികാര നടപടിയുമായി രംഗത്തെത്തിയത്.  കല്‍മനെ ട്രേഡിംഗ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടറായ അവിനാശ് പ്രഭുവിന്റെ പേരിലാണ് ജോഷി സെക്‌സ് ടോയ്‌സുകള്‍ ഓര്‍ഡര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അവിനാശ് പ്രഭു സെന്‍ട്രല്‍ സിഇഎന്‍ െ്രെകം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ തനിക്ക് തരാനുള്ള പിഎഫ് തുക വൈകിപ്പിക്കുവെന്ന് ആരോപിച്ച് ജോഷി താനുമായി തര്‍ക്കത്തിലായിരുന്നതായി പ്രഭു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

പിഎഫ് തുക നല്‍കണമെന്ന് കുറച്ചുകാലമായി ജോഷി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ബിസിനസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ വരുമാനം ലഭിക്കുന്നില്ലെന്നും അതിനാല്‍ പിഎഫ് തുക ഉടന്‍ തരാന്‍ കഴിയുന്നില്ലെന്നും ജോഷിയെ അറിയിച്ചു. ഇതുകൂടാതെ മുമ്പത്തെ ബിസിനസ്സ് മേധാവി പ്രസക്തമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പ്രതിസന്ധി അവസാനിക്കുന്ന സമയത്ത് പിഎഫ് പ്രശ്‌നം പരിശോധിക്കാമെന്നും ജോഷിയോട് പറഞ്ഞിരുന്നതായും പ്രഭു പൊലീസിനോട് പറഞ്ഞു.

എന്നാല്‍ പണത്തിന് ആവശ്യമുണ്ടായിരുന്ന ജോഷി നിരന്തരം വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങി. അങ്ങനെ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവരും തമ്മില്‍ ഫോണിലൂടെയും തര്‍ക്കം തുടര്‍ന്നു. ഇതോടെ പണം നല്‍കാന്‍ പ്രഭു വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായ ജോഷി തനിക്കും ഭാര്യക്കും കുട്ടികള്‍ക്കും മോശമായ മെയിലുകള്‍ അയച്ചു. ഡേറ്റിംഗ് വെബ്‌സൈറ്റുകളില്‍ തന്റെയും ഭാര്യയുടെയും മൊബൈല്‍ നമ്പറുകള്‍ പോസ്റ്റ് ചെയ്യുകയും സെക്‌സ് ടോയ്‌സുകള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തതായി പ്രഭു പരാതിയില്‍ ആരോപിച്ചു.

പ്രഭുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐടി ആക്റ്റ്, ഐപിസി സെക്ഷന്‍ വഞ്ചനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ജോഷിക്കെതിരെ സിഇഎന്‍ െ്രെകം പൊലീസ് കേസെടുത്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com