ഇനി വിദ്യാര്‍ത്ഥി; പതിനൊന്നാം ക്ലാസില്‍ ചേരാന്‍ അപേക്ഷ നല്‍കി ഒരു വിദ്യാഭ്യാസ മന്ത്രി

പതിനൊന്നാംക്ലാസില്‍ ചേരാനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഒരു സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി!
ഇനി വിദ്യാര്‍ത്ഥി; പതിനൊന്നാം ക്ലാസില്‍ ചേരാന്‍ അപേക്ഷ നല്‍കി ഒരു വിദ്യാഭ്യാസ മന്ത്രി

തിനൊന്നാംക്ലാസില്‍ ചേരാനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഒരു സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി! വിമര്‍ശനങ്ങളും പരിഹാസങ്ങളും കടുത്തപ്പോള്‍ ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയായ ജഗര്‍നാഥ് മഹ്‌തൊയാണ് പതിനൊന്നാം ക്ലാസില്‍ ചേര്‍ന്ന് പഠനം പുനരാരംഭിക്കാനായി അപേക്ഷ നല്‍കിയിരിക്കുന്നത്. നവാദിഹിിലുള്ള ദേവി മഹ്‌തൊ ഇന്റര്‍ കോളജിലാണ് മന്ത്രി ആര്‍ട്ട്‌സ് വിഷയത്തില്‍ ചേരാനായി അപേക്ഷ നല്‍കിയിരിക്കുന്നത്.

53കാരനായ മഹ്‌തൊ 25 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ പോകുന്നത്. 1995ലാണ് മന്ത്രി പത്താംക്ലാസ് പാസ്സായത്.

വിദ്യാഭ്യാസ മന്ത്രിയുടെ യോഗ്യതയെക്കുറിച്ച് ഭരണകക്ഷിക്കുള്ളില്‍ തന്നെ ചോദ്യങ്ങളും പരിഹാസങ്ങളും ഉയര്‍ന്നപ്പോഴാണ് പഠനം പുനരാരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

'ഞാന്‍ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ മുതല്‍ ഒരുവിഭാഗം ജനങ്ങള്‍ എന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് നിരന്തരം വിമര്‍ശനം ഉന്നയിക്കുകയാണ്. അതിനാല്‍ ഞാനെന്റെ പഠനം വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചു'-അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒപ്പം പഠനനവും മുന്നോട്ടുകൊണ്ടുപോകുമെന്ന് ദുംരിയില്‍ നിന്നുള്ള എംഎല്‍എയായ ഇദ്ദേഹം പറയുന്നു.

രാഷ്ട്രീയക്കാരനായതിനാല്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാന്‍ തനിക്ക് എളുപ്പമായിരിക്കും എന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പന്ത്രണ്ടാംക്ലാസ് പാസ്സാവുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും അതിന് ശേഷം ബിരുദമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com