ബംഗളൂരുവിൽ സംഘർഷം; പൊലീസ് വെടിവയ്പിൽ രണ്ട് മരണം: 110 പേർ അറസ്റ്റിൽ; നിരോധനാജ്ഞ

കോൺഗ്രസ് എംഎൽഎയുടെ ബന്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിലാണ് സംഘർഷം ഉണ്ടായത്
ബംഗളൂരുവിൽ സംഘർഷം; പൊലീസ് വെടിവയ്പിൽ രണ്ട് മരണം: 110 പേർ അറസ്റ്റിൽ; നിരോധനാജ്ഞ

ബം​ഗലൂരു :  വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിലുണ്ടായ സംഘർഷം കലാപമായി മാറി. പ്രതിഷേധക്കാർ പരക്കെ തീവെച്ചു. ഇതേത്തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെയ്പിൽ രണ്ടുപേർ മരിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപതോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ 110 പേർ അറസ്റ്റിലായി.

പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിലാണ് സംഘർഷം ഉണ്ടായത്.  രാത്രി 8 മണിയോടെ എംഎൽഎയുടെ കാവൽബൈരസന്ദ്രയിലെ വീടിനു നേർക്ക് കല്ലേറു നടത്തിയ അക്രമികൾ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങൾക്കു തീവച്ചു. 

വിവാദ പോസ്റ്റ് ഇട്ട നവീനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂവും പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com