നട്ടെല്ല് 95 ഡിഗ്രി വരെ വളഞ്ഞു, നടക്കാന്‍ പോലും സാധിച്ചില്ല; 12 കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ, വിജയകരം

നട്ടെല്ല് വളഞ്ഞതിനെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ട് നേരിട്ട 12കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ
നട്ടെല്ല് 95 ഡിഗ്രി വരെ വളഞ്ഞു, നടക്കാന്‍ പോലും സാധിച്ചില്ല; 12 കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ, വിജയകരം

അഹമ്മദാബാദ്: നട്ടെല്ല് വളഞ്ഞതിനെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ട് നേരിട്ട 12കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ. ഗുജറാത്ത് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാണ് പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പെണ്‍കുട്ടിക്ക് പഴയെ പോലെ നടക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പെണ്‍കുട്ടിക്ക് അഞ്ചുവയസുളളപ്പോള്‍ നട്ടെല്ലിന് പ്രശനം ഉണ്ടായിരുന്നു. അസ്ഥികളുടെ അമിതമായ വളര്‍ച്ചയായിരുന്നു പ്രശ്‌നം. ഇത് ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. വേദന മാറി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നട്ടെല്ല് വളയുന്ന രോഗം ആരംഭിച്ചത്. ഏഴുവര്‍ഷം കൊണ്ട് നട്ടെല്ല് 95 ഡിഗ്രി വരെ വളയുന്ന സ്ഥിതിയായി. കഴിഞ്ഞ ആറുമാസമായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

രാജസ്ഥാനിലെ ജോദ്പൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. വിവിധ ആശുപത്രികളില്‍ ചികിത്സ തേടി പോയതിന് ശേഷമാണ് അഹമ്മദാബാദില്‍ എത്തിയത്. നട്ടെല്ലില്‍ സ്‌ക്രൂ പിടിപ്പിച്ച് 45 ഡിഗ്രിയിലേക്ക് വളവ് കുറച്ചുകൊണ്ടുവന്നാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിക്ക് ഉടന്‍ തന്നെ എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com