കോവിഡ് ബാധിതന്റെ മൃതദേഹം റോഡരികിൽ‍ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ കടന്നു 

സർക്കാർ ആശുപത്രിയിൽ‍ ചികിൽസയിലായിരുന്ന എഴുപതുകാരനാണ് മരിച്ചത്
കോവിഡ് ബാധിതന്റെ മൃതദേഹം റോഡരികിൽ‍ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ കടന്നു 

ബെംഗളൂരു: ആംബുലൻസിൽ മരിച്ച കോവിഡ് ബാധിതന്റെ മൃതദേഹം ഡ്രൈവർ റോഡരികിൽ‍ ഉപേക്ഷിച്ചു കടന്നു. കർണാടക ദാവനഗെരെയിലാണ് സംഭവം. സർക്കാർ ആശുപത്രിയിൽ‍ ചികിൽസയിലായിരുന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാളുടെ നില വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരണം.

നേരത്തെ ഭോപ്പാലിലും തമിഴ്നാട്ടിലുമടക്കം കോവിഡ് ബാതിതരുടെ മൃതദേഹം കൈകാര്യം ചെയ്തതിലെ വീഴ്ചട വാർത്തയായിരുന്നു. ഭോപ്പാലിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആംബുലൻസിൽനിന്ന് പിപിഇ കിറ്റ് ധരിച്ച രണ്ട് പേർ സ്ട്രെച്ചറിൽ മൃതദേഹം പുറത്തെടുക്കുകയും ആശുപത്രിയിലെ നടപ്പാതയ്ക്ക് സമീപം മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. മൃതദേഹം നടപ്പാതയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം സ്ട്രെച്ചറുമായി ഇവർ മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. 

തമിഴ്നാട്ടിൽ കോവിഡ് ബാധിതന്റെ സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയതാണ് വാർത്തയായത്. സുരക്ഷാകവചമായ പോളിത്തീന്‍ കവര്‍ തുറന്ന് മൃതദേഹം മതാചാരപ്രകാരമാണ് സംസ്‌കരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com