ശമ്പളം വര്‍ധിപ്പിച്ചില്ല; പ്രതികാരമായി ജീവനക്കാരന്‍ ഉടമയുടെ 10 ലക്ഷം കവര്‍ന്നു; അറസ്റ്റ്

ശമ്പളം വര്‍ധിപ്പിച്ചില്ല; പ്രതികാരമായി ജീവനക്കാരന്‍ ഉടമയുടെ 10 ലക്ഷം കവര്‍ന്നു; അറസ്റ്റ്

വളരെക്കാലമായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ക്ക് ശമ്പളം കൂട്ടി നല്‍കാന്‍ ഉടമ തയ്യാറായിരുന്നില്ല 

ന്യൂഡല്‍ഹി: ശമ്പളം കൂട്ടിനല്‍കാത്തതിന് പ്രതികാരമായി ജോലി ചെയ്യുന്ന കമ്പനിയില്‍ മോഷണം നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. ശമ്പള വര്‍ധനവ് നല്‍കാത്തതിനും പരസ്യമായി മര്‍ദ്ദിച്ചതിനും പ്രതികാരമായി ജോലി ചെയ്യുന്ന കമ്പനിയില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിജയ് പ്രതാപ് ദീക്ഷിതാണ് 10 ലക്ഷം രൂപ മോഷ്ടിച്ചത്. പണം മോഷണം പോയ കാര്യം ഇയാള്‍ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. 

ബാര പുള്ള ഫ്‌ളൈ ഓവറിനടുത്ത് വെച്ച് ചിലര്‍ പണം അപഹരിച്ചു എന്ന് ഓഗസ്റ്റ് 13നാണ് ദീക്ഷിത് പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഉച്ചയ്ക്ക് 1.30 ഓടെ തൊഴിലുടമ നിതിനില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ചെക്കും ശേഖരിച്ചുവെന്നും കമ്പനി മാനേജര്‍ രമേശ് ഭാട്ടിയയ്ക്ക് പണം കൈമാറിയെന്നും ദീക്ഷിത് പൊലീസിനോട് പറഞ്ഞു. ചെക്ക് കൈമാറിക്കിട്ടിയ പണം ഫ്‌ളൈ ഓവറിനടുത്തുവെച്ച് ചിലര്‍ തട്ടിയെടുത്തെന്നാണ് ദീക്ഷിത് പൊലീസിനോട് പറഞ്ഞത്. 

ദീക്ഷിത് നല്‍കിയ പരാതി പ്രകാരം പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ദീക്ഷിതിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദീക്ഷിത് കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലില്‍ തൊഴിലുടമയോട് പ്രതികാരം ചെയ്യാനാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. 

വളരെക്കാലമായി ജോലി ചെയ്യുകയാണെങ്കിലും ദീക്ഷിതിന് തൊഴിലുടമ ശമ്പളം കൂട്ടിനല്‍കിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഒരിക്കല്‍, തൊഴിലുടമ പരസ്യമായി മര്‍ദ്ദിക്കുകയും ഇറക്കിവിടുകയും ചെയ്തു. പ്രതികാരമായി, കമ്പനിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com