കഫീല്‍ ഖാന്റെ തടങ്കല്‍ നീട്ടി; നവംബര്‍ 20 വരെ ജയിലില്‍ കഴിയണം

കഫീല്‍ ഖാന്റെ തടങ്കല്‍ നീട്ടി; നവംബര്‍ 20 വരെ ജയിലില്‍ കഴിയണം
കഫീല്‍ ഖാന്റെ തടങ്കല്‍ നീട്ടി; നവംബര്‍ 20 വരെ ജയിലില്‍ കഴിയണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ ഡോ. കഫീല്‍ ഖാന്റെ തടങ്കല്‍ മൂന്നു മാസത്തേക്കു നീട്ടി. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തു സംസാരിച്ചതിനെത്തുടര്‍ന്നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിനാണ് കഫീല്‍ ഖാനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇതു രണ്ടാം തവണയാണ് തടങ്കല്‍ കാലാവധി നീട്ടുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായാല്‍ പന്ത്രണ്ടു മാസം വരെ തടങ്കല്‍ നീട്ടാനാവും.

ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഡോ. കഫീല്‍ ഖാന്‍ ഈ വര്‍ഷം നവംബര്‍ 20 വരെ തടങ്കലില്‍ കഴിയണം. അലിഗഢ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com