ഡല്‍ഹിയില്‍ കനത്തമഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി; വാഹന ഗതാഗതം സ്തംഭിച്ചു ( വീഡിയോ) 

രാജ്യതലസ്ഥാനത്ത് കനത്തമഴയില്‍ വാഹന ഗതാഗതം സ്തംഭിച്ചു
ഡല്‍ഹിയില്‍ കനത്തമഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി; വാഹന ഗതാഗതം സ്തംഭിച്ചു ( വീഡിയോ) 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്തമഴയില്‍ വാഹന ഗതാഗതം സ്തംഭിച്ചു. പ്രമുഖ റോഡുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയിട്ടുണ്ട്. 

ഡല്‍ഹിയില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. കടുത്ത ചൂടിന് ശമനം നല്‍കിയാണ് ഡല്‍ഹിയില്‍ വീണ്ടും മഴ എത്തിയത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. ഡല്‍ഹിക്ക് പുറമേ ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലും കനത്തമഴയാണ് പെയ്യുന്നത്.

പല്‍ പ്രഹ്ലാദ്പൂര്‍ അണ്ടര്‍പാസില്‍ വെളളം കയറിയതായി ഡല്‍ഹി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ വഴിമാറി യാത്ര ചെയ്യാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. അതുപോലെ തന്നെ ലിബര്‍ട്ടി സിനിമ മുതല്‍ പഞ്ചാബി ബാഗ് വരെയുളള പ്രദേശത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. റോഡില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടതാണ് വാഹന ഗതാഗതത്തെ ബാധിച്ചത്. ഈ വഴി ഒഴിവാക്കാനും യാത്രക്കാരോട് ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടു.

നോയിഡയില്‍ കനത്തമഴയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണു. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗുരുഗ്രാമിലും ഗതാഗത കുരുക്ക് രൂക്ഷമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com