28 ശതമാനത്തിന് വൈദ്യുതി ഇല്ല, 27 ശതമാനം പേര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഇല്ല; ഓണ്‍ലൈന്‍ പഠനത്തിന് തടസ്സങ്ങള്‍ ഏറെയെന്ന് എന്‍സിഇആര്‍ടി സര്‍വ്വേ 

രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 27 ശതമാനം കുട്ടികളുടെ കൈവശം സ്മാര്‍ട്ട്‌ഫോണും ലാപ്പ്‌ടോപ്പും ഇല്ലെന്ന് സര്‍വ്വേ
28 ശതമാനത്തിന് വൈദ്യുതി ഇല്ല, 27 ശതമാനം പേര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഇല്ല; ഓണ്‍ലൈന്‍ പഠനത്തിന് തടസ്സങ്ങള്‍ ഏറെയെന്ന് എന്‍സിഇആര്‍ടി സര്‍വ്വേ 

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 27 ശതമാനം കുട്ടികളുടെ കൈവശം സ്മാര്‍ട്ട്‌ഫോണും ലാപ്പ്‌ടോപ്പും ഇല്ലെന്ന് സര്‍വ്വേ. സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിലെ അധ്യാപകരുടെ പോരായ്മ മൂലം ഓണ്‍ലൈന്‍ പഠനം പൂര്‍ണമായി കാര്യക്ഷമമാകുന്നില്ലെന്നും എന്‍സിഇആര്‍ടിയുടെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികള്‍ ഉള്‍പ്പെടെ 34,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി രാജ്യത്ത് ഓണ്‍ലൈന്‍ പഠനമാണ് നടക്കുന്നത്. 27 ശതമാനം വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ലാപ്പ്‌ടോപ്പും സ്മാര്‍ട്ട്‌ഫോണും ലഭ്യമല്ല. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണിനെയാണ് ആശ്രയിക്കുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസ്സപ്പെടുന്നതിന്് മുഖ്യ കാരണമായി വൈദ്യുതിയെ കുറ്റപ്പെടുത്തുന്നവരും ഉണ്ട്. വൈദ്യുതി തടസ്സം മൂലം ഓണ്‍ലൈന്‍ ക്ലാസ് കാര്യക്ഷമമായി നടക്കുന്നില്ലെന്ന് 28 ശതമാനം വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് പറഞ്ഞത്. സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുളള കഴിവ് ഓണ്‍ലൈന്‍ ക്ലാസിന്റെ വിജയത്തിന് അനിവാര്യമാണ്. എന്നാല്‍ പല വിദ്യാര്‍ത്ഥികളും ഇക്കാര്യത്തില്‍ പിന്നിലാണ്. അധ്യാപകര്‍ പോലും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതില്‍ ഒട്ടും വൈദഗ്ധ്യം കാണിക്കാത്തത് പഠനത്തിന്റെ നിലവാരം കുറയാന്‍ ഇടയാക്കുന്നുണ്ടെന്നും എന്‍സിഇആര്‍ടിയുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

36 ശതമാനം കുട്ടികള്‍ ടെക്‌സ്റ്റ്ബുക്കുകളെയാണ് മുഖ്യമായി ആശ്രയിക്കുന്നത്. ടീച്ചര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഇടയില്‍ ലാപ്പ്‌ടോപ്പിന് രണ്ടാം സ്ഥാനം മാത്രമേയുളളൂ. ടെലിവിഷനെയും റേഡിയോയെയും ആശ്രയിക്കുന്നവര്‍ കുറവാണ്. പഠനനിലവാരം ഉയര്‍ത്താന്‍ കഴിയുംവിധം ടീച്ചര്‍മാരുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ ആശയവിനിമയം നടക്കാത്തതും ഒരു പോരായ്മയായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com