ഇന്ത്യയിലേക്ക് മടങ്ങുന്നവർ 'എയർ സുവിധ'യിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം; കർശന നിർദ്ദേശം

ഇന്ത്യയിലേക്ക് മടങ്ങുന്നവർ എയർ സുവിധയിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം; കർശന നിർദ്ദേശം
ഇന്ത്യയിലേക്ക് മടങ്ങുന്നവർ 'എയർ സുവിധ'യിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം; കർശന നിർദ്ദേശം

ന്യൂഡൽഹി: ഇന്ത്യയിലേക്ക് മടങ്ങുന്നവർ എയർ സുവിധ സെൽഫ് റിപ്പോർട്ടിങ് ഫോം നിർബന്ധമായും പൂരിപ്പിക്കണം. വിമാനത്തിൽ കയറുന്നതിന് മുമ്പ് ഫോം പൂരിപ്പിക്കുകയും ഫോമിന്റെ പ്രിന്റൗട്ട് കൈവശം സൂക്ഷിക്കുകയും വേണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.

എയർ സുവിധ സെൽഫ് റിപ്പോർട്ടിങ് ഫോം പൂരിപ്പിക്കാതെ ഇന്ത്യയിലേക്ക് എത്തുന്നത് വിമാനത്താവളത്തിലെ ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വൈകിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതേത്തുടർന്നാണ് അധികൃതരുടെ ഓർമപ്പെടുത്തൽ. ഓൺലൈനായി പൂരിപ്പിച്ച ഫോമിന്റെ പ്രിന്റൗട്ട് യാത്രക്കാരുടെ കൈവശം നിർബന്ധമായും ഉണ്ടാകണം.

ഇന്ത്യയിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായുള്ള കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ സംവിധാനമാണ് എയർ സുവിധ. രാജ്യാന്തര യാത്രക്കാർക്കായുള്ള സെൽഫ് റിപ്പോർട്ടിങ് ആൻഡ് എക്‌സംപ്ഷൻ ഫോം പോർട്ടലാണിത്.

https://www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്ക് വഴിയാണ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടത്. ന്യൂഡൽഹി വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലാണെങ്കിലും ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് ഈ ഫോം സ്വീകാര്യമാണ്.

ഫോം പൂരിപ്പിച്ച് സമർപ്പിക്കുമ്പോൾ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷനിലേക്കാണ് എത്തുക. അപേക്ഷയിലുള്ള വിവരങ്ങൾ അറിയുന്നതിന് അപേക്ഷകർക്ക് ഇ മെയിൽ വിലാസം നൽകാം. ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ പൗരന്മാരും നിർബന്ധമായും എയർ സുവിധ സെൽഫ് റിപ്പോർട്ടിങ് ഫോം പൂരിപ്പിക്കണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com