ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സോണിയ ; നീറ്റും ജിഎസ്ടിയും ചര്‍ച്ചയാകും

നീറ്റ്, ജെഇഇ പരീക്ഷകള്‍, ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം കോണ്‍ഗ്രസ് വിളിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് യോഗം വിളിച്ചത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമേ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. 

നീറ്റ്, ജെഇഇ പരീക്ഷകള്‍, ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. നാളെ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയവും പരിഗണിക്കുന്നത്. ജൂലൈയില്‍ ജിഎസ്ടി കളക്ഷന്‍ മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം കുറവായിരുന്നുവെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജൂലൈയില്‍ 87,422 കോടിയാണ് ലഭിച്ചത്. 

കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നീറ്റ്, ജെഇഇ പ്രവേശനപരീക്ഷകള്‍ നടത്തുന്നതിനെതിരെ നിരവധി മുഖ്യമന്ത്രിമാരാണ് രംഗത്തു വന്നിട്ടുള്ളത്. പരീക്ഷ മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബറില്‍ പരീക്ഷ നടത്താനാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com