'ഇരയിട്ട് കെണിയൊരുക്കി', മറഞ്ഞിരുന്നു; പറന്നെത്തിയ പക്ഷിയെ വായിലാക്കി കൂറ്റന്‍ പാമ്പ് (വീഡിയോ)

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
'ഇരയിട്ട് കെണിയൊരുക്കി', മറഞ്ഞിരുന്നു; പറന്നെത്തിയ പക്ഷിയെ വായിലാക്കി കൂറ്റന്‍ പാമ്പ് (വീഡിയോ)

ഇരയെ പിടികൂടാന്‍ വന്യമൃഗങ്ങള്‍ പതുങ്ങി ഇരിക്കാറുണ്ട്. എന്നാല്‍ 'മറ്റൊരു ഇരയെ മുന്നില്‍ നിര്‍ത്തി' പാമ്പ് ഇരയെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. മലയിടുക്കാണ് വീഡിയോയുടെ പശ്ചാത്തലം. മലയിടുക്കിലെ ഗുഹയിലെ കീടത്തെ ഇരയാക്കാന്‍ തക്കംപാത്ത് മരത്തില്‍ ഇരിക്കുകയാണ് പക്ഷി. കീടത്തിന്റെ പിന്നിലായി കൂറ്റന്‍ പാമ്പ് കിടക്കുന്നത് പക്ഷി അറിയുന്നില്ല.

കീടത്തെ പിടികൂടാന്‍ മരത്തിന്റെ മുകളില്‍ നിന്ന് പറക്കുന്ന രംഗം മുതലാണ് ഈ വീഡിയോയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. കീടത്തെ ലക്ഷ്യമാക്കി ഗുഹാമുഖത്തേയ്ക്ക് പറന്ന് എത്തുന്ന പക്ഷിയെ ഒരു കുതിപ്പിലൂടെ വായില്‍ ആക്കുകയാണ് കൂറ്റന്‍ പാമ്പ്. 

വീഡിയോയുടെ തുടക്കത്തില്‍ ഒരിടത്തും ഗുഹാമുഖത്ത് പാമ്പ് കിടക്കുന്നതായി ഒരു സൂചനയും ലഭിക്കുന്നില്ല. ഒരു ഞെട്ടല്‍ ഉണ്ടാക്കുന്നവിധമാണ് പാമ്പ് പെട്ടെന്ന് ദൃശ്യത്തിലേക്ക് വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com