50 കിലോമീറ്റര്‍ ദൂരപരിധി, തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കിയുടെ പരീക്ഷണം വിജയകരം (വീഡിയോ)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കിയുടെ പരീക്ഷണം വിജയകരമായി തുടരുന്നു
50 കിലോമീറ്റര്‍ ദൂരപരിധി, തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കിയുടെ പരീക്ഷണം വിജയകരം (വീഡിയോ)

മുംബൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കിയുടെ പരീക്ഷണം വിജയകരമായി തുടരുന്നു. രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഹൊവിറ്റ്‌സര്‍ പീരങ്കിക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം വരെ കൃത്യമായി തകര്‍ക്കാനുള്ള ശേഷിയുണ്ട്.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ് പരീക്ഷണം നടക്കുന്നത്. 2013ലാണ് അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കി തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചത്. പഴയ പീരങ്കികളുടെ സ്ഥാനത്ത് പുതിയവയെ അണിനിരത്താനാണ് സൈന്യത്തിന്റെ ലക്ഷ്യം. 155എംഎം ചെറുപീരങ്കികള്‍ സൈന്യത്തിന്റെ ഭാഗമാക്കാനാണ് പരീക്ഷണങ്ങള്‍ തുടരുന്നത്. 

ഇതിനായി മഹീന്ദ്ര ഡിഫന്‍സ് നേവല്‍ സിസ്റ്റം, ടാറ്റാ പവര്‍ എന്നി സ്വകാര്യ സ്ഥാപനങ്ങളുമായി ഡിആര്‍ഡിഒ സഹകരിക്കുന്നുണ്ട്. ഇതിന് പുറമേ പൊതുമേഖലയിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡുമായി കൈക്കോര്‍ത്തും പീരങ്കി വികസിപ്പിച്ചെടുക്കാനാണ് ഡിആര്‍ഡിഒ ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com