ലവ് ജിഹാദെന്ന് പ്രചാരണം; വിവാഹം തടഞ്ഞ് പൊലീസ്;  മുസ്ലീം ദമ്പതികള്‍ ആദ്യരാത്രിയില്‍ സ്റ്റേഷനില്‍

വ് ജിഹാദ് എന്ന ആരോപണത്തെ തുടര്‍ന്ന് ദമ്പതികളെ  വിവാഹചടങ്ങിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ലവ് ജിഹാദ് എന്ന ആരോപണത്തെ തുടര്‍ന്ന് ദമ്പതികളെ  വിവാഹചടങ്ങിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു.39കാരനായ മുസ്ലീം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചുവെന്നാരോപിച്ച് സ്റ്റേഷനിലേക്ക് ആരോ ഫോണ്‍ വിളിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ സംഭവ സ്ഥലത്ത് പൊലീസെത്തുകയും വധു- വരന്മാരെ സ്റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോകുകയും ചെയ്തു.

ഇരുവരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്ന് കണ്ടതിനെ തുടര്‍ന്ന് പിറ്റേന്ന് വിട്ടയച്ചു. അസംഗഡില്‍ നിന്ന് യുവതിയുടെ സഹോദരന്‍ എത്തി,വിവാഹത്തിന് എതിര്‍പ്പൊന്നും ഇല്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാഹം നടത്തിയത്. മുസ്ലിങ്ങളാണ് എന്ന് തെളിയിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ആധാര്‍ കാര്‍ഡ് അയക്കുകയും വീഡിയോ കോള്‍ ചെയ്യുകയും ചെയ്യേണ്ടിവന്നു.

കശ്യ പൊലീസ് സ്റ്റേഷനില്‍ വെച്ച്് ഉദ്യോഗസ്ഥര്‍ തന്നെ തുകല്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് വരന്‍ ഹൈദര്‍ അലി പറഞ്ഞു.

എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന ആരോപണം പൊലീസ് തള്ളി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ലവ് ജിഹാദ് തടയുന്നതിനെന്ന പേരില്‍ യുപി സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ തുടര്‍ന്ന് നേരത്തെയും പൊലീസ് മിശ്രവിവാഹങ്ങള്‍ തടഞ്ഞത് വിവാദമായിരുന്നു. പുതിയ നിയമപ്രകാരം മതം മാറിയുള്ള വിവാഹത്തിന് ഒരുമാസത്തെ നോട്ടീസ് നല്‍കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com